കാട്ടുമരത്തിൽ കൊമ്പുകൾ തോറും

bookmark

കാട്ടുമരത്തിൽ കൊമ്പുകൾ തോറും
കയറാം മറിയാം ചാടാം
വാലാൽ ചില്ലത്തുമ്പിൽ ചുറ്റി
വരിഞ്ഞുകിടന്നൊന്നാടാം

കായികവിദ്യകളങ്ങനെ പലതും
കാട്ടും ഞാൻ പുകൾ തേടും
വാലില്ലാത്തവർ നിങ്ങളെറിഞ്ഞാൽ
വാൽ പൊക്കിക്കൊണ്ടോടും!