തപ്പോ തപ്പോ തപ്പാണി

bookmark

തപ്പോ തപ്പോ തപ്പാണി
തപ്പുകുടുക്കയിൽ എന്തുണ്ട്‌

മുത്തശ്ശി തന്നൊരു മുത്തുണ്ട്
മുത്തിനു മുങ്ങാന്‍ തേനുണ്ട്
തേന്‍ കുടിക്കാന്‍ വണ്ടുണ്ട്
വണ്ടിനിരിക്കാന്‍ പൂവുണ്ട്
പൂവു ചൂടാന്‍ അമ്മയുണ്ട്
അമ്മെയ്ക്കെടുക്കാന്‍ കുഞ്ഞുമുണ്ട്