ഒന്നെന്നു ചൊല്ലുമ്പോള്‍
ഒന്നെന്നു ചൊല്ലുമ്പോള്‍
ഒരുമിച്ചു നില്‍ക്കണം
രണ്ടെന്നു ചൊല്ലുമ്പോള്‍
ഇരുകയ്യും പൊക്കണം
മൂന്നെന്ന് ചൊല്ലുമ്പോള്‍
മൂക്ക് പിടിക്കണം
നാലെന്നു ചൊല്ലുമ്പോള്‍
നാക്കൊന്ന് കാട്ടേണം
അഞ്ചെന്ന് ചൊല്ലുമ്പോള്‍
ബഞ്ചിലിരിക്കണം
ആറെന്നു ചൊല്ലുമ്പോള്‍
കൈകാൽ കുലുക്കണം
ഏഴെന്നു ചൊല്ലുമ്പോള്‍
എഴുന്നേറ്റു നില്‍ക്കണം
എട്ടെന്നു ചൊല്ലുമ്പോള്‍
പെട്ടെന്നിരിക്കണം
ഒന്പതെന്നു ചൊല്ലുമ്പോള്‍
ഒപ്പം ചിരിക്കണം
പത്തെന്ന് ചൊല്ലുമ്പോള്‍
പത്തു വട്ടം കൊട്ടണം.
