ആ വരുന്നതൊരാന ….
ആ വരുന്നതൊരാന ….
ഈ വരുന്നതൊരീച്ച ….
ആനയുമീച്ചയുമങ്ങനെയങ്ങനെ
അടുത്തടുത്തു വരുന്നു …
ആനയ്ക്കുണ്ടോ പേടി?
ഈച്ചയ്ക്കുണ്ടോ പേടി ?
രണ്ടിനുമില്ലൊരു പേടി !!!
ആന താഴേ പോയീ !
ഈച്ച മേലേ പോയീ !
