ചാഞ്ചാടുണ്ണി ചാഞ്ചാട്
ചാഞ്ചാടുണ്ണി ചാഞ്ചാട്
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്
ചാഞ്ചക്കം മരം വെട്ടി
ചതുരത്തിൽ പടി കെട്ടി
പടി മേലെ പണമിട്ട്
പണത്തിന്മേൽ പട്ടിട്ട്
പട്ടിന്മേലിരുന്നുണ്ണി ചാഞ്ചാട്
