വാ കുരുവീ വരു കുരുവീ

bookmark

വാ കുരുവീ വരു കുരുവീ
വാഴക്കൈമേൽ ഇരു കുരുവീ
നാരു തരാം, ചകിരി തരാം
കൂടുണ്ടാക്കാൻ കൂടെ വരാം

കായ്കള്‍ തരാം,കനികള്‍ തരാം,
കനിവൊടു ഞാന്‍ നിന്നരികെ വരാം
നീ വെറുതേ പോകരുതേ
നിഴല്‍ കിട്ടാതെ വലയരുതേ