മാടത്തക്കിളി മാടത്തക്കിളി

bookmark

''മാടത്തക്കിളി  മാടത്തക്കിളി

പാടത്തെന്ത് വിശേഷം ? ചൊല്ലുക

പാടത്തെന്ത് വിശേഷം?''

''പാടത്തെല്ലാം   വിത്തു വിതച്ചു 

പയ്യെ ചുണ്ടും കീറി മുളച്ചു

ഒരു മഴ കിട്ടാഞ്ഞുഴറും ഞാറി

ന്നോമല്‍ പീലി കരി ഞ്ഞു

മാടത്തക്കിളി  മാടത്തക്കിളി

മാനത്തെന്തു വിശേഷം ? ചൊല്ലുക 

മാനത്തെന്തു വിശേഷം ?''

''മാനത്തില്ലൊരു  കാര്‍നിഴ ലെന്നാ 

ലേനത്തില്‍ കാറ്റൂതുന്നു 

കാറ്റിന്‍ പിറകെ ചിറകുവിരുത്തി 

ക്കാര്‍നിരയെത്തി പെയ്താലോ,

ആ മഴ കൊത്തീട്ടൊന്നു ചിനയ്ക്കുകി- 

ലാമണി ഞാറു തഴയ്ക്കുലോ'' 

''മാടത്തക്കിളി  മാടത്തക്കിളി

മാടത്തിന്‍ കഥയെന്തോ ചൊല്ലുക 

 മാടത്തിന്‍ കഥയെന്തോ ?''

''തെങ്ങിന്‍ പോടാംമെന്‍മാടത്തില്‍

ഭംഗിയില്‍ മുട്ടകള്‍ ഞാനിട്ടു 

മുട്ടവിരിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്കിനി  

വിട്ടൊഴിയാത്ത വിശപ്പല്ലോ''

പുല്‍ പോന്തുകളെ  കൊണ്ട് കൊടുക്കണ-

മപ്പോള്‍ മാനം കനിയായ്കില്‍'' 

''പുല്ലും ഞാറും പുല്‍പോന്തുകളും 

നെല്ലും നമ്മള്‍ക്കുണ്ടാമോ ?''