പലപല നാളുകൾ ഞാനൊരു പുഴുവായ്
പലപല നാളുകൾ ഞാനൊരു പുഴുവായ്
പവിഴക്കൂട്ടിലുറങ്ങി
ഇരുളും വെട്ടവുമറിയാതങ്ങനെ
ഇരുന്നു നാളുകൾ നീക്കി.
അരളിച്ചെടിയുടെ ഇലതന്നടിയിൽ
അരുമക്കിങ്ങിണി പോലെ
വീശും കാറ്റത്തിളകിത്തുള്ളി
വീഴാതങ്ങനെ നിന്നു.
ഒരുനാൾ സൂര്യനുദിച്ചുണരുമ്പോൾ
വിടരും ചിറകുകൾ വീശി
പുറത്തു വന്നൂ അഴകു തുടിക്കും
പൂമ്പാറ്റത്തളിരായി.
