കാലത്തു നേരത്തെണീക്കേണം
കാലത്തു നേരത്തെണീക്കേണം
വേഗത്തിലൊന്നു നടക്കേണം
ചേലൊത്ത പല്ലുകൾ തേയ്ക്കേണം
തങ്കമുഖം കഴുകീടേണം
കാൽ കൈ നഖങ്ങൾ മുറിക്കേണം
കാര്യങ്ങൾ എല്ലാം പഠിക്കേണം
നീണ്ടു നിവര്‍ന്നു നടക്കേണം
നാണിച്ചു നിൽക്കാതിരിക്കേണം
വസ്ത്രങ്ങൾ നന്നായലക്കേണം
നിത്യമെന്നോണം കുളിക്കേണം
സത്യം നീതി ധര്‍മ്മം കാക്കേണം
ഉത്തമരായി കഴിയേണം
തെറ്റുകുറ്റങ്ങൾ തിരുത്തേണം
മാറ്റത്തിൽ ജീവിതമാകേണം
ഭക്ഷണം നന്നായി ചവക്കേണം
സാവധാനത്തിൽ കഴിക്കേണം
വൃദ്ധരിൽ നാം തണലേകേണം
കുട്ടികളിൽ സ്നേഹം കാട്ടേണം
എല്ലാരിലും ഗുണമേകേണം
നല്ലവരായി വളരേണം
